Saturday, June 26, 2010

കണ്ണില്ലാത്തവര്‍




അയാള്‍ ജയിലില്‍ അടക്കപ്പെട്ടു. അവള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ കരഞ്ഞു. കൊല്ലങ്ങളോളം. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുനീര്‍ വറ്റി. കാഴ്ച നഷ്ടപ്പെട്ടു!!!


അയാള്‍ ജയില്‍ മോചിതനായി. അയാള്‍ അവളെ തേടിയെത്തി. അവളുടെ കണ്ണുകള്‍ കണ്ട അയാള്‍ ഞെട്ടിപ്പോയി. അയാള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തിരിച്ചു നടന്നു. കണ്ണുള്ള  മറ്റൊരുവള്‍ക്ക് വേണ്ടി!!!

സാമ്രാജ്യത്വം




ശവാസനത്തില്‍ കിടന്നു ഉറങ്ങിപ്പോയതറിഞ്ഞില്ല.

ഒരു കൂട്ടം ഉറുമ്പുകളുടെ കടിയേറ്റ്‌ ഞെട്ടി എഴുന്നേറ്റു. ഉറുമ്പുകളെ തട്ടി മാറ്റി.

ഉറുമ്പുകള്‍ പിറുപിറുത്തു " ഓ.. ജീവന്‍ പോയിട്ടില്ലേ... വലിയൊരു ഇര കിട്ടിയെന്നു കരുതി സന്തോഷിച്ചതാ,  നാശം !!!"

എന്റെ സൂര്യൻ




കുട്ടിക്കാലത്ത്‌,

വൈകുന്നേരങ്ങളിൽ സൂര്യൻ അറബിക്കടലിൽ മുങ്ങി അടുത്ത ദിവസം
കിഴക്കുണരുമായിരുന്നു...

സ്കൂളിലെ Science Teacher പറഞ്ഞു പഠിപ്പിച്ചു സൂര്യൻ അകലെ അകലെയാണെന്ന്.

പക്ഷെ, കടലിൽ കുളിക്കുന്ന സൂര്യനെ തന്നെയാ എനിക്കിപ്പോഴും ഇഷ്ടം!!!