Saturday, June 26, 2010

കണ്ണില്ലാത്തവര്‍




അയാള്‍ ജയിലില്‍ അടക്കപ്പെട്ടു. അവള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അവള്‍ കരഞ്ഞു. കൊല്ലങ്ങളോളം. കരഞ്ഞു കരഞ്ഞു അവളുടെ കണ്ണുനീര്‍ വറ്റി. കാഴ്ച നഷ്ടപ്പെട്ടു!!!


അയാള്‍ ജയില്‍ മോചിതനായി. അയാള്‍ അവളെ തേടിയെത്തി. അവളുടെ കണ്ണുകള്‍ കണ്ട അയാള്‍ ഞെട്ടിപ്പോയി. അയാള്‍ക്കത് സഹിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ തിരിച്ചു നടന്നു. കണ്ണുള്ള  മറ്റൊരുവള്‍ക്ക് വേണ്ടി!!!

12 comments:

  1. ആര്‍ക്കു വേണ്ടി അവള്‍ കണ്ണു നഷ്ട്ടപ്പെടുത്തി ,അവന്‌ ഇന്ന് അവളെ കണ്ണില്‍ പിടിക്കുന്നില്ല.ഇതാണ് ലോകം ...ആരും ആര്‍ക്കും ഒന്നുമല്ലാത്ത കാലം ....

    ReplyDelete
  2. കണ്ണുള്ളവർ കാണട്ടെ..........

    ReplyDelete
  3. അയാള്‍ തിരിച്ചു നടന്നു. കണ്ണുള്ള മറ്റൊരുവള്‍ക്ക് വേണ്ടി!!!

    Nalla Kadha....asamsakal...

    ReplyDelete
  4. ഈ ബ്ലോഗില്‍ ആദ്യമായെത്തി ആദ്യത്തെ കമന്റിട്ട ആദിലക്ക് ആദ്യത്തെ നന്ദി.

    നീര്‍വിളാകന്‍, Moideen Angadimugar, പുത്തലത്ത്‌ വിനോദ്‌: കമന്റിയതിനു ഒരു പാട് നന്ദി

    ReplyDelete
  5. കൊള്ളാമല്ലോ....

    ആശംസകള്‍..!

    ReplyDelete
  6. അവളുടെ മൂന്നാം കണ്ണുകൊണ്ട് വീണ്ടും....
    നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍...

    ReplyDelete
  7. അല്ലെങ്കിലും അത് അങ്ങിനെ തന്നെയേ വരൂ.
    നിറവും മണവും അവശേഷിക്കുന്നിടതോളമേ പുരുഷന്‍റെ പ്രണയവും ഉണ്ടാകൂ ....

    ReplyDelete
  8. Shahana, thanks for visit and comment

    ReplyDelete
  9. ..
    ഇതും അസ്സലായി :)

    പിന്നെ, പ്രണയതിരസ്ക്കാരം പുരുഷന്റെ മാത്രം കുത്തകയൊന്നുമല്ല.
    ..

    ReplyDelete